ചെയിൻ പ്രയർ
കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ചെയിൻ പ്രയറിനു ഇന്നു അർധ രാത്രിയോടെ തുടക്കം. ജൂലൈ 1 മുതൽ 31 വരെയാണ് ഐ.ആർ.എ പ്രയർ ടവറിൽ പ്രാർത്ഥനാ പോരാളികൾ അണി ചേരുന്നത്.
ദൈവജനത്തിൻ്റെയും സഭകളുടെയും ആത്മീയ വളർച്ച, സുവിശേഷ പ്രചരണം കൂടുതൽ വ്യാപിക്കുവാൻ, കർത്താവിൻ്റെ വരവിൻ്റെ പ്രത്യാശയിൽ ദൈവമക്കൾ ഒരുക്കപ്പെടുവാൻ, യുവതലമുറ ക്രിസ്തുവിൽ വളരുവാൻ, അവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, വെല്ലുവിളികൾ, വചന വിരുദ്ധമായ ദുരുപദേശങ്ങളിൽ സ്വാധീനിക്കപ്പെടാതിരിക്കുക, സാമൂഹ്യ വിപത്തുകൾ ഇല്ലാതാകുവാൻ, ഉത്തരേന്ത്യയിലും മറ്റനേക രാജ്യങ്ങളിലും സുവിശേഷം നിമിത്തം പിഡീപ്പിക്കപ്പെടുന്നവർ, വിവിധ രോഗങ്ങൾ, പകർച്ചവ്യാധി തുടങ്ങി വ്യക്തിപരവും അല്ലാതെയുമുള്ള വിവിധ വിഷയങ്ങൾക്കു വേണ്ടിയാണ് പ്രാർത്ഥന.
പൊതുവായ പ്രാർത്ഥനാ വിഷയങ്ങളിൽ ചിലത്
- നമ്മുടെ തലമുറകൾ ദൈകൃപയിൽ നിലനിൽക്കുവാനും വർധിച്ചു വരുന്ന സാമൂഹ്യ തിന്മകളിൽ (മദ്യം, ലഹരി വസ്തുക്കൾ, സോഷ്യൽ മീഡിയയുടെ ദുരുപയോഗം), ദുരുപദേശങ്ങൾ എന്നിവയിൽ അകപ്പെടാതിരിക്കുവാൻ
- കേരളത്തിലും പുറത്തുമായി വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്കു വേണ്ടി
- വിവാഹ പ്രായരായ യുവജനങ്ങൾക്ക് ദൈവഹിത പ്രകാരമുള്ള വിവാഹം നടക്കുവാൻ
- കുടുംബങ്ങളുടെ ഭദ്രതക്കും നിലനിൽപ്പിനും വേണ്ടി.
- ജോലി അന്വേഷിക്കുന്ന യുവതീ യുവാക്കൾക്ക് ജോലി ലഭിക്കുവാൻ
- സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ദൈവ ദാസന്മാർക്കും ദൈവ മക്കൾക്കും അവ ലഭ്യമാകുവാൻ
- കേരള സംസ്ഥാനത്തിൻവേണ്ടി (ഭരണ കർത്താക്കൾ, കേരളത്തില ജില്ലകൾ എന്നിവ)
- നമ്മുടെ രാജ്യത്തിനു വേണ്ടി (സംസ്ഥാനങ്ങൾ, ഭരണ കർത്താക്കൾ)
- രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സഭകളെയും സുവിശേഷ പ്രവർത്തകരെയും ഓർത്ത് പ്രത്യേകാൽ പീഡകളിലൂടെ കടന്നു പോകുന്നവർക്കു വേണ്ടി
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:
ഫോൺ: +919747459561,+917034467273

