പ്രാർത്ഥനാ സംഗമം
മസ്കറ്റ് : ദൈവ വചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 59-ാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും മെയ് 16ന് ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00-ന് ഓൺലൈനിൽ നടക്കും.
പ്രസിദ്ധ ക്രൈസ്തവ ഗായകനായ ലിജോ പത്രോസ് ജോഷുവ സംഗീത ശുശ്രൂഷ നയിക്കുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്യും.
2021 ജൂലൈ മുതൽ മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും സൂം മീഡിയയിൽ സംഘടിപ്പിക്കുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാനിടയാകുന്നു.
അടുത്ത മാസം ഈ ശുശ്രൂഷയുടെ 5-ാമത് വാർഷിക സ്തോത്ര പ്രാർത്ഥനാ സമ്മേളനമായി നടത്തുവാനുള്ള ക്രമീകരണങ്ങളും നടന്നുവരുന്നു.
ID : 828 3015 0680 Password : amen

