പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവ വചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 61-ാമത് പ്രാർത്ഥനാ സംഗമം ആഗസ്റ്റ് 22 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും.

പ്രാർത്ഥനാ സമ്മേളനത്തിൽ പാസ്റ്റർ സജി മാത്യു (കോട്ടയം) മുഖ്യ സന്ദേശം നൽകും.  പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ മസ്കറ്റ് & ടീം ഗാന ശുശ്രൂഷ നയിക്കും.

2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ എല്ലാ മാസങ്ങളിലും നടന്നു വരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.

ID : 828 3015 0680 Password :amen