പാസ്റ്റേഴ്‌സ് & ലീഡേഴ്സ് കോൺഫറൻസ്

കോഴിക്കോട്: ആദ്യമായി മലബാറിൽ എത്തിയ ക്രിസ്തീയ പ്രഭാഷകൻ മോഹൻ സി. ലാസറസിന് മലബാറിന്റെ ആദരം. മലബാറിൽ ഉള്ള വിവിധ സഭാ-സംഘടന കളുടെയും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളുടെയും സംയുക്ത സഹകരണത്തിൽ വിശ്വാസികളെയും പാസ്റ്റേഴ്സിനെയും പങ്കെടുപ്പിച്ചുകൊണ്ട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഏകദിന സെമിനാർ സെപ്റ്റംബർ 9ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ
കോഴിക്കോട് കുതിരവട്ടം എ.പി. ബാലകൃഷ്ണപിള്ള റോഡിൽ
ദേശപോഷണി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
കോഡിനേറ്റർ അനു ജേക്കബ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ. ജെ.ജോബ് സ്വാഗതം ആശംസിച്ചു. പാസ്റ്റർമാരായ ജോം ജോസഫ്, ഡെന്നീസ് സ്ഫടികം, സന്തോഷ് മാത്യു, റോയി പീറ്റർ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ബ്രദർ അനൂപ് ലാൽ നേതൃത്വം നൽകിയ ആദരിക്കൽ സെഷനിൽ
മോഹൻ സി. ലാസറസിനെ, പാസ്റ്റർ കെ.കെ. മാത്യുവും ജനറൽ കോഡിനേറ്റർ അനു ജേക്കബിനെ പാസ്റ്റർ റേയ് ജയരാജും മെമെന്റോ സമ്മാനിക്കുകയും ഷാൾ അണിയിക്കുകയും ചെയ്തു.
ജീസസ് റെഡിംസ് മിനിസ്ട്രീ സ്ഥാപകൻ
മോഹൻ സി. ലാസറസ് അന്ത്യകാല സംഭവങ്ങളെ ആസ്പദമാക്കി മുഖ്യ സന്ദേശം നൽകി. കർത്താവിന്റെ വരവിനു വേണ്ടി നാം ഏറ്റവും അധികം ഒരുങ്ങണമെന്ന് തിങ്ങി നിറഞ്ഞ സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.അമ്പത് വർഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതൽ ശുശ്രൂഷകൾ, യുവജന ക്യാമ്പുകൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ശുശ്രൂഷ എന്നിവയിലൂടെ ശ്രദ്ധ നേടിയ ദൈവദാസനാണ് ബ്രദർ മോഹൻ സി. ലാസറസ്.
പാസ്റ്റർമാരായ അനു ജേക്കബ്, നോബിൾ പി. തോമസ്, ബാബു എബ്രഹാം എന്നിവർ ജനറൽ കോ-ഓർഡിനേറ്റർമാരായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സെമിനാറിന് പാസ്റ്റർമാരായ സന്തോഷ് മാത്യു, റോയി പീറ്റർ ഡേവിഡ് (കാസർഗോഡ്), ഡെന്നിസ് സ്ഫടികം (കണ്ണൂർ), കെ. ജെ.ജോബ് (വയനാട്),
റെയ് ജയരാജ്, അനൂപ് ലാൽ (കോഴിക്കോട്) കെ. കെ. മാത്യു (മലപ്പുറം), ജോം ജോസഫ് (പാലക്കാട് ) എന്നിവർ ജില്ലാ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.

