പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

യേശുക്രിസ്തുവിലുള്ള പ്രത്യാശയിൽ പ്രതികാര വാഞ്ചയില്ലാതെ ഗ്ലാഡിസും മകൾ എസ്ഥേറും ജീവിക്കുന്നു…അനുഭവ സമ്പന്നയായ ഗ്ലാഡിസ് തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വ്യത്യസ്തമായ ഒരു കൂട്ടായ്മ

കോമ്പസ് മിനിസ്ട്രീസിൻ്റെ 6-ാമത് വാർഷികത്തോടനുബന്ധിച്ച് ആഗോള പ്രാർത്ഥനാ കൂട്ടായ്മയും മിഷൻ ചലഞ്ചും ഏപ്രിൽ 18 ശനിയാഴ്ച ഇന്ത്യൻ സമയം രാവിലെ 10-ന് ഓൺലൈനിൽ സംഘടിപ്പിക്കുന്നു. ഗ്ലാഡിസ് സ്റ്റെയിൻസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ സെൽമൻ സോളമൻ, ഡോ ബാബു വർഗീസ് എന്നിവരും സന്ദേശങ്ങൾ നൽകും. പാസ്റ്റർ ജെയ്സൺ തോമസ് ഗാനശുശ്രൂഷ നയിക്കും.

ZOOM Meeting ID : 9947253065

Password : 55 55 55


1999 ജനുവരി 23!  കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന സുവിശേഷകനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് (58) മക്കളായ ഫിലിപ്പ് (10) തിമോഥി (6) എന്നിവർ ഒറീസയുടെ മണ്ണിലെരിഞ്ഞമർന്ന ദിനം !

അതിദാരുണമായ ഈ സംഭവത്തെ തുടർന്ന് രാജ്യം ഞെട്ടിത്തരിച്ചിരിക്കുമ്പോൾ ഭർത്താവിനെയും രണ്ട് പിഞ്ചോമനകളെയും അഗ്നിക്കിരയാക്കിയവരോട് ക്ഷമിക്കുന്നു എന്നു പറഞ്ഞ് വിധവയായ ഗ്ലാഡിസ് സ്റ്റെയിൻസ് സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും ക്രൈസ്തവ മൂല്യം വാനോളം ഉയർത്തി ഉദാത്തമായ മാതൃക കാട്ടി ! യേശുക്രിസ്തുവിലുള്ള പ്രത്യാശയിൽ പ്രതികാര വാഞ്ചയില്ലാതെ ഗ്ലാഡിസും മകൾ എസ്ഥേറും ജീവിക്കുന്നു…

1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ടവരുടെ ഇടയിൽ വിശിഷ്യാ കുഷ്ഠരോഗികളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസ്. കടുത്ത മതപ്രചരണം നടത്തുന്നതായി സംഘ് പരിവാർ അദ്ദേഹത്തെ കുറിച്ച് ആരോപിച്ചിരുന്നു. നിരവധി ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തുന്നു എന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം. എന്നാൽ, എതിരാളികൾ ആരോപിക്കുന്ന ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യയിലുള്ള വർദ്ധന വളരെ ചെറിയതായിരുന്നു.