പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവ വചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 58-ാമത് പ്രാർത്ഥനാ സംഗമം ഏപ്രിൽ 18 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ബ്രദർ ആശേർ ജോൺ മുഖ്യ സന്ദേശം നൽകും. പ്രസിദ്ധ ക്രൈസ്തവ ഗായകനും ഗാന രചയിതാവുമായ ബ്രദർ ഷെറിൻ ബോസ് & ടീം (ഖത്തർ) ഗാനശുശ്രൂഷ നയിക്കും.

2021 ജൂലൈ മുതൽ എല്ലാ മാസങ്ങളിലും സൂം മീഡിയയിലൂടെ നടത്തുന്ന ഈ ശുശ്രൂഷയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.

ID : 828 3015 0680 Password :amen