കൺവൻഷൻ
വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ തുടക്കമാകും.
പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, റോയി ചെറിയാൻ, സാം തോമസ് (ദോഹ), കെ.ജെ. തോമസ് (കുമളി), ഈശോ മാത്യു എന്നിവർ പ്രസംഗിക്കും. ഇവാ. ദാനിയേൽ നീലഗിരി ശാരോൻ കൊയറിനോടൊപ്പം ഗാനങ്ങൾ ആലപിക്കും. ഫാമിലി സെമിനാർ, വനിതാ സമാജം വാർഷിക മീറ്റിംഗ്, സി.ഇ.എം-സൺഡേ സ്കൂൾ സമ്മേളനം എന്നിവ നടക്കും. 26ന് സഭാ യോഗത്തോടെ സമാപിക്കും.

