സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച

സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച

തിരുവല്ല/വളഞ്ഞവട്ടം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഗിറ്റാറിസ്റ്റ് സാങ്കി പീറ്ററിൻ്റെ (46) സംസ്‌കാര ശുശ്രൂഷ സെപ്റ്റംബർ 10 വ്യാഴാഴ്ച്ച. ഭൗതിക ശരീരം ബുധൻ വൈകിട്ട് 4 ന് വളഞ്ഞവട്ടത്തെ ഭവനത്തിൽ കൊണ്ടുവരും.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

ഗോസ്പൽ ട്യൂണേഴ്സ് എന്ന മ്യൂസിക് ടീമിൻ്റെ സ്ഥാപകനും സംഗീതജ്ഞനുമായ പരേതനായ ജെ.വി.പീറ്ററിൻ്റെയും ക്രൈസ്തവ ഗായിക നിർമ്മലാ പീറ്ററിൻ്റെയും മകനായ സാങ്കി പീറ്റർ കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് നിര്യാതനായത്. നിനോ ജോസഫ് സൈമൺ, മേഴ്‌സി എബിൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകൾ തത്സമയം കാണുവാൻ👇