പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവ വചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 56-ാമത് പ്രാർത്ഥനാ സംഗമവും മിഷൻ ചലഞ്ചും ഫെബ്രുവരി 14 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.00ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ മിഷനറിമാർ മിഷൻ അനുഭവങ്ങൾ പങ്കുവെക്കും.

പാസ്റ്റർ റോജി വർഗീസ് (പയനിയർ ചർച്ച്, കാസർഗോഡ്) അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ചാക്കോ തോമസ് (ബാംഗ്ലൂർ) മുഖ്യ സന്ദേശം നൽകും. ഫിന്നി ശമുവേൽ & ടീം ഗാന ശുശ്രൂഷ നയിക്കും.

2021 ജൂലൈ മുതൽ സൂം മീഡിയയിലൂടെ മുടങ്ങാതെ നടത്തിവരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ സംഗമം പ്രോഗ്രാമിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.

ID : 828 3015 0680

Password :amen