പ്രാർത്ഥനാ സമ്മേളനങ്ങൾ

പ്രാർത്ഥനാ സമ്മേളനങ്ങൾ

തിരുവല്ല: ആഗോളതലത്തിൽ ആത്മീയ ഉണർവ്വിനായി നാഷണൽ പ്രെയർ മൂവ്മെന്റ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ 2025 ജനുവരി 4 വരെ നടക്കുന്ന 50 ദിന പ്രാർത്ഥനയുടെ പ്രഥമ സമ്മേളനം നവംബർ 16 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 9 വരെ (12 മണിക്കൂർ) തിരുവല്ല ബഥേൽ പ്രെയർ സെൻ്ററിൽ (കാട്ടിൽ ഓഡിറ്റോറിയം) നടക്കും. ജനറൽ കൺവിനർ പാസ്റ്റർ ജോബി വർഗീസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ പി.ജി മാത്യൂസ് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. നാഷണൽ പ്രെയർ മൂവ്‌മെൻ്റ് ചെയർമാൻ ഡോ. കെ.വി പോൾ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.

നവംബർ 16 ന് ആരംഭിക്കുന്ന പ്രാർത്ഥന കേരളത്തിലെ 14 ജില്ലകളിൽ ഏഴ് ദിവസം വീതം രാവിലെയും വൈകിട്ടുമായി നടക്കും. ഏകദേശം 120 തോളം പ്രാർത്ഥനാമീറ്റിംഗുകൾ നടക്കും.

ഈ പ്രാർത്ഥനയുടെ നടത്തിപ്പിനുവേണ്ടി പാസ്റ്റർ രാജു പൂവക്കാല ചെയർമാനായും, പാസ്റ്റർ ജോബി വർഗീസ് ജനറൽ കൺവീനറായും, അഡ്വ. ജോൺ മത്തായി അസ്സോസിയേറ്റ് ജനറൽ കൺവീനറായും, പാസ്റ്റർ ഷാജി ജോസഫ് സെക്രട്ടറിയായും, പാസ്റ്റർ എം. കെ. കരുണാകരൻ പ്രയർ കൺവീനറായും, പാസ്റ്റർ റ്റി.സി. ഫിലിപ്പ് പബ്ലിസിറ്റി കൺവീനറായും, ഇവാ. ജോൺ ഫിലിപ്പ് ട്രഷറാറായും ഹോസ്റ്റ് കമ്മറ്റി പ്രവർത്തിക്കുന്നു. ഗാനശുശ്രൂഷയ്ക്ക് പാസ്റ്റർ സ്റ്റാൻലി എബ്രഹാം നേത്യത്വം നൽകും.

ജന: കോ-ഓർഡിനേറ്ററായി പാസ്റ്റർ ഷാജി കുര്യൻ പ്രവർത്തിക്കുന്നു. Ph. 9446125936

വയനാട് ജില്ലയിൽ നവംബർ 18 മുതൽ