സുവിശേഷ യോഗം

മുണ്ടത്താനം: പൊട്ടുകുളം ഫുൾ ഗോസ്പൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏകദിന സുവിശേഷ യോഗം ഇന്നു വൈകിട്ട് 6 മുതൽ 9 വരെ പെരുങ്കാവ് ഫുൾ ഗോസ്പൽ ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സുഭാഷ് കുമരകം വചനം പ്രസംഗിക്കും. സഭയുടെ നെടുംകുന്നം സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി.എം. സാംകുട്ടി സമർപ്പണ പ്രാർത്ഥന നടത്തും. ‘മഹനയീം വോയ്സ്’ (മണിമല) ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ രാജേഷ് ജോയി, രഞ്ചൻ ജോയി, റോബർട്ട്, ബ്രദർ രതീഷ് എന്നിവർ നേതൃത്വം നൽകുന്നു.