“ഇംപാക്ട് 2022” മീഡിയ സെമിനാർ

“ഇംപാക്ട് 2022” മീഡിയ സെമിനാർ

ന്യൂഡൽഹി : നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷന്റെ (NICMA) ആഭിമുഖ്യത്തിൽ “ഇംപാക്ട് 2022” മീഡിയ സെമിനാർ ജനുവരി 13-ന്  വൈകുന്നേരം 7 മുതൽ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ സുനു റ്റി. ഡാനിയേൽ (ചണ്ഡിഗഡ്) വിഷയാവതരണം നടത്തും. ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. ബാബു കെ. വർഗീസ് (മുംബൈ) “രാഷ്ട്ര നിർമ്മാണത്തിൽ ക്രിസ്തീയ എഴുത്തുകളുടെയും മാധ്യമങ്ങളുടെയും പങ്ക്” എന്ന വിഷയത്തിൽ മുഖ്യസന്ദേശം നൽകും. എബിൻ അലക്സ് (കാനഡാ) സംഗീത ശുശ്രൂഷയും പാസ്റ്റർ സന്തോഷ് വർഗീസ് പരിഭാഷയും നിർവ്വഹിക്കും.

Zoom ID : 81511040735
Passcode : nicma
Direct Entry : https://us02web.zoom.us/j/81511040735

കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ ജോൺ മാത്യു :  +91 96720 00778, പാസ്റ്റർ ജിംസൺ പി. റ്റി. :  +91 78359 08606