മസിഹ് മണ്ഡലി നേതൃത്വ സംഗമം ഇന്നു വൈകുന്നേരം 4.30-ന്

മസിഹ് മണ്ഡലി നേതൃത്വ സംഗമം ഇന്നു വൈകുന്നേരം 4.30-ന്

വാപ്പി (ഗുജറാത്ത്) : മസിഹ് മണ്ഡലി സഭകളുടെ നേതൃത്വ സംഗമം ഇന്നു വൈകിട്ട് 4.30ന് സൂം പ്ലാറ്റ്ഫോമിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ  കെ.ജെ.ജോബ് (വയനാട്) മുഖ്യ പ്രഭാഷണം നടത്തും.
മലയാളം-ഹിന്ദി ഭാഷകളിലായി നടക്കുന്ന മീറ്റിംഗിൽ മസിഹ് മണ്ഡലി സഭയുടെ വിവിധ മിഷൻ സെന്ററുകളിലെ കോ-ഓർഡിനേറ്റർമാർ, സഭാ ശുശ്രൂഷകർ, ബൈബിൾ കോളേജ് അധ്യാപകർ, സണ്ടേസ്കൂൾ-യുവജന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Meeting ID: 84958592950
Passcode: 1