14 ജില്ലകളും ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ രാവിലെ മുതൽ

കോട്ടയം: കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ 14 ജില്ലകളിലുമുള്ള പ്രാർത്ഥനാ പോരാളികൾ ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം മെയ് 29 ശനിയാഴ്ച നടക്കും. രാവിലെ 6 മണി മുതൽ രാത്രി 10 വരെ സൂം പ്ലാറ്റ്ഫോമിലാണ് 16 മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രാർത്ഥന നടക്കുന്നത്. ഓരോ ജില്ലകൾക്കും നിശ്ചിത സമയം പ്രാർത്ഥനക്കായി വേർതിരിച്ചിട്ടുണ്ട്. പ്രാർത്ഥനയുടെ ഇടവേളകളിൽ കേരളത്തിലെ സഭാനേതൃത്വത്തിലുള്ള ദൈവദാസന്മാർ വചനം പ്രസംഗിക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും. കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് പാസ്റ്റർമാരായ ജെ. വിൽസൻ, ബെന്നി ജോസഫ്, ജോസ് വേങ്ങൂർ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
ZOOM ID: 8651684898.
കൂടുതൽ വിവരങ്ങൾക്ക്: 9447060061, 9400039222, 9961444020.