സുവിശേഷ യോഗം

സുവിശേഷ യോഗം

മല്ലപ്പള്ളി : പാടിമൺ ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും നടന്നു. പാസ്റ്റർ ഷിബു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാസ്റ്റർ അജി ഐസക് (പുതുമല) പ്രസംഗിച്ചു.

സുവി. ജോബിൻ ജോസ് (അടൂർ) ഗാന ശുശ്രൂഷ നയിച്ചു. ഐ.ആർ.എ പാടിമൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ എഡ്വിൻ തങ്കച്ചൻ സമാപന പ്രാർത്ഥന നടത്തി. മനോജ്, ബിജി ജോസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.