കൺവൻഷൻ

കൺവൻഷൻ

വയനാട് : ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ വയനാട് സെൻ്റർ 40-ാമത് കൺവൻഷൻ ഫെബ്രുവരി 12 നാളെ മുതൽ 15 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് ഉദ്ഘാടനം ചെയ്യും. രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ എബി ഏബ്രഹാം (പത്തനാപുരം), ഷിബിൻ ജി. ശമുവേൽ (കൊട്ടാരക്കര) എന്നിവർ പ്രസംഗിക്കും. കോഴിക്കോട് ബ്ലെസ്  സിംഗേഴസ് ഗാന ശുശ്രൂഷ നയിക്കും

ഉപവാസ പ്രാർത്ഥന, സെൻ്റർ മാസയോഗം, സഹോദരി സമാജം വാർഷികം, സൺഡേസ്കൂൾ-പി.വൈ.പി.എ വാർഷികം എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. 15-ന് ഞായറാഴ്ച സംയുക്ത സഭായോഗത്തോടെ സമാപിക്കും.

പാസ്റ്റർ തോമസ് തോമസ്, പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകുന്നു.