കൺവൻഷൻ
വയനാട്: എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വോയ്സ് ഓഫ് ക്രൈസ്റ്റ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ബൈബിൾ കൺവെൻഷനും സംഗീത ശുശ്രൂഷക്കും വയനാട്ടിൽ തുടക്കമായി.
പുൽപ്പള്ളി സീതാമൗണ്ട് ക്ഷീരോൽപാദക സംഭരണ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടിൽ വോയ്സ് ഓഫ് ക്രൈസ്റ്റ് സിംഗേഴ്സ് ഒരുക്കിയ സംഗീത ശുശ്രൂഷയോടെ ആരംഭിച്ചു. പാസ്റ്റർ എം. ജെ. വർഗീസിൻ്റെ അധ്യക്ഷതയിൽ ശാരോൻ ഫെലോഷിപ്പ് മലബാർ അസോസിയേറ്റ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ കെ. ജെ.ജോബ് ഉദ്ഘാടനം ചെയ്തു.
പാസ്റ്റർമാരായ മനോജ് വി.ടി, റിവിൻ റോയ്, മനോജ് ഇ.കെ., ശശി പോൾ എന്നിവർ പ്രാർത്ഥനകൾ നയിച്ചു. പാസ്റ്റർ സാം തോമസ് കീരംപാറ മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ ടി.വി. ജോയി, സാം ദാനിയേൽ, സി.കെ ബാബുരാജ്, ബ്രദർ ബെന്നി വി. ടി. തുടങ്ങിയവർ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ തോമസ് ജോൺ ചേരുംകുഴി, റെജി കുമ്പഴ തുടങ്ങിയവർ പ്രസംഗിക്കും. മിനിസ്ട്രി ഡയറക്ടർ രതീഷ് മറയൂർ ഫിന്നി തോമസ് എന്നിവർ നേതൃത്വം നൽകും.

