കൺവൻഷൻ
ഗുജറാത്ത് : പ്രസിദ്ധമായ ഡോൾവൻ കൺവെൻഷന് ഇന്ന് തുടക്കമാകും. മസീഹ് മണ്ഡലി അസോസിയേഷന്റെ നേതൃത്വത്തിൽ ഗുജറാത്തിലെ താപി ജില്ലയിലെ ഡോൾവനിൽ ഇന്നു മുതൽ എട്ടുവരെയാണ് ഡോൾവൻ കൺവെൻഷൻ.
പാസ്റ്റർമാരായ ഷിബു തോമസ്, സുധീർ കുറുപ്പ്, അനീഷ് മനോ സ്റ്റീഫൻ, ശേഖർ കല്യാൺ, റെജി തോമസ്, ജോബി വർഗീസ്, ഡോ. അലക്സ് ജോൺ, അഡ്വ. മാത്യു ഡാനിയേൽ എന്നിവർ പ്രസംഗിക്കും.
മസീഹ് മണ്ഡലി ക്വയറിനൊപ്പം ജോ അശോക്, സ്റ്റീഫൻ സാമുവൽ, സിസ്റ്റർ ജോ റെജി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
കൺവെൻഷൻ ഗ്രൗണ്ടിൽ പുതുതായി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. രണ്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ ആരാധനാലയമാണിത്. കൺവെൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായതായി മസീഹ് മണ്ഡലി അസോസിയേഷൻ അധ്യക്ഷൻ പാസ്റ്റർ സജി മാത്യു അറിയിച്ചു.

