പ്രാർത്ഥനാ യോഗം

പ്രാർത്ഥനാ യോഗം

വയനാട് : ദൈവീക സാന്നിദ്ധ്യം ദൈനംദിന ജീവിതത്തിൽ അനുഭവിച്ചറിയാൻ ദൈവമക്കൾക്ക് സാധിക്കണമെന്ന് ഇന്ത്യാ റിവൈവൽ അസംബ്ലി പ്രസിഡൻ്റ് പാസ്റ്റർ മാത്യൂസ് ഇട്ടി. അതിന് നമ്മുടെ ആത്മീയ കണ്ണുകൾ തുറക്കപ്പെടണം. ഐ.ആർ.എ കടൽമാട് (വയനാട്) ഏബെനേസർ ചർച്ചിൽ ഇന്നലെ രാത്രി നടന്ന പ്രാർത്ഥനാ യോഗത്തിൽ വചനം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യേശു കർത്താവ് നമ്മോടു കൂടെയിരിക്കുന്നതും നമുക്കുവേണ്ടി പ്രവർത്തിക്കുന്നതും തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല. എമ്മവൂസിലേക്കുള്ള യാത്രാവേളയിൽ ക്ലെയൊപ്പാവിനും കൂടെയുള്ള വ്യക്തിക്കും ഒപ്പം ചേർന്നു നടന്ന യേശുവിനെ തങ്ങൾ തിരിച്ചറിയാതിരുന്നതും എന്നാൽ ഒടുവിൽ അവരുടെ കണ്ണുകൾ തുറക്കപ്പെട്ട് അവർ യേശുവിനെ അറിഞ്ഞതുമായ തിരുവചന ഭാഗം (ലൂക്കോസ് 24:31) വിഷയമാക്കി പ്രസംഗിക്കുകയായിരുന്നു പാസ്റ്റർ മാത്യൂസ് ഇട്ടി.

അദ്ദേഹത്തിൻ്റെ സഹധർമ്മിണി അന്നമ്മ ഇട്ടി, കർത്തൃദാസന്മാരായ വത്സൻ വടുവൻചാൽ & കുടുംബം, ബേബി മഞ്ഞപ്പാറ, ബ്രദർ ഷിബു കുര്യൻ & കുടുംബം (ബത്തേരി), കടൽമാട് സഭാ വിശ്വാസികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാസ്റ്റർമാരായ പി. സി ജേക്കബ്, വർഗീസ് പി. ജോസഫ്, സാം സതീശൻ എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.