പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ് : ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 47-ാമത് പ്രാർത്ഥനാ സംഗമം മെയ് 17 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30 ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ സോണി ചാക്കോ (യു.കെ) വചനസന്ദേശം നൽകും. പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി ശാമുവെൽ (മസ്കറ്റ്) & ടീം ഗാനശുശ്രൂഷ നയിക്കും.

2021 ജൂലൈ മുതൽ എല്ലാ മാസങ്ങളിലും സൂം മീഡിയയിലൂടെ നടത്തി വരുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ കൂട്ടായ്മ അനേകർ ക്രിസ്തുവിനെ അറിയുവാൻ മുഖാന്തിരമാകുന്നു.

ID : 82830150680

Password : amen