കൺവെൻഷൻ

കൺവെൻഷൻ
റീജിയൻ കോഡിനേറ്റർ പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ ഈശോ മാത്യു, കെ.ജെ ജോബ്, ജോമോൻ ജോസഫ് , ബിജു വർഗീസ് തുടങ്ങിയവർ സമീപം 
വയനാട് : മലബാറിലെ ആറ് ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും സഭാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷന് കൽപ്പറ്റയിൽ തുടക്കമായി. റീജിയൺ കോഡിനേറ്റർ പാസ്റ്റർ മാത്യൂസ് ദാനിയേൽ ഉൽഘാടനം നിർവഹിച്ചു. പാസ്റ്റർ ബിജു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.
ഇന്ന് പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും നാളെ രാവിലെ വനിതാ സമ്മേളനവും ഉച്ചകഴിഞ്ഞ് സി.ഇ.എം.- സണ്ടേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. ഞായറാഴ്ച പൊതുസഭായോഗത്തോടും കർത്തൃമേശയോടും കൂടെ സമാപിക്കും.