പ്രാർത്ഥന

പ്രാർത്ഥന

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഒരു ദിവസം മുഴുവൻ വിവിധ വിഷയങ്ങൾക്കായി പ്രത്യേക പ്രാർത്ഥന നടക്കും.

24 മണിക്കൂർ നീണ്ടു നിൽക്കുന്ന മുഴു ദിന പ്രാർത്ഥന ഏപ്രിൽ 1 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച് പിറ്റേന്നു രാവിലെ 6 മണി വരെയാണ് പ്രാർത്ഥനാ സമയം. ഇടവേളകളില്ലാതെ തുടർമാനമായി നടക്കുന്ന ഈ പ്രാർത്ഥനാ ചങ്ങലയിൽ ഇന്ത്യയ്ക്കു പുറമെ അമേരിക്ക, സൗദി അറേബ്യ, ദുബായി, മാലി (Male-Maldives) എന്നിവിടങ്ങളിൽ നിന്നും 75 ലധികം ആളുകൾ പങ്കെടുക്കും.

ഒരാൾ അരമണിക്കൂർ എന്ന നിലയിൽ സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഈ പ്രാർത്ഥനയിൽ കൈ കോർക്കാം. ഒരേ സമയം എത്ര പേർക്കു വേണമെങ്കിലും പ്രാർത്ഥിക്കാവുന്നതാണ്.

പ്രാർത്ഥനയിൽ പങ്കെടുക്കാനോ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കാനോ താൽപ്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ഫോൺ നമ്പരിൽ ഉടൻ ബന്ധപ്പെടുക.
+919562247565