ജനറൽ കൺവൻഷൻ

കോട്ടയം/മുണ്ടത്താനം: ദി ഇൻഡിപെൻഡൻ്റ് പെന്തക്കോസ്തൽ അസംബ്ലി 33-ാമത് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 നാളെ ആരംഭിക്കും. ഇടയപ്പാറ പെനിയേൽ ഗ്രൗണ്ടിൽ ഫെബ്രുവരി 15 വരെ നടക്കുന്ന കൺവൻഷൻ സഭാ ചെയർമാൻ പാസ്റ്റർ പി.ഡി യോഹന്നാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സുഭാഷ് കുമരകം, ഷെമീർ കൊല്ലം, സാബു ചാരുവേലി, അനീഷ് കാവാലം, എബി ഐരൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ രാജേഷ് വക്കം, ബിജു പമ്പാവാലി, സാംജി കുമ്പനാട് എന്നിവർക്കൊപ്പം ചർച്ച് ക്വൊയർ ഗാന ശുശ്രൂഷ നയിക്കും.