പ്രാർത്ഥനാ സംഗമം

മസ്കറ്റ് : അതിരുകളില്ലാതെ ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 44-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ എബിൻ അലക്സ് (USA) ഗാനശുശ്രൂഷ നയിക്കുന്നതോടൊപ്പം വചന സന്ദേശം നൽകുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും.
സൂം മീഡിയയിലൂടെ 2021 ജൂലൈ മുതൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ ലോകമെമ്പാടുമുള്ള അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.
ID : 828 3015 0680
Password :amen