ജനറൽ കൺവൻഷൻ

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭയുടെ (ഡബ്ല്യു.എം.ഇ) 76-ാമത് കരിയംപ്ലാവ് കൺവൻഷൻ ജനുവരി 20 മുതൽ 26 വരെ ഹെബ്രോൻ നഗറിൽ നടക്കും. റവ. ഡോ. ഒ.എം. രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും.
റവ. ദാനിയേൽ തോമസ്, ഡോ. ഇട്ടി ഏബ്രഹാം, പാസ്റ്റർ തോമസ് അമ്പുക്കയം, റവ. ജെയിംസ് ജോർജ്, റവ. വിൽസൻ വർക്കി, ഡോ. എബി പീറ്റർ, റവ.സാബു വർഗീസ്, ഡോ.സണ്ണി ഫിലിപ്, റവ. ടോമി ജോസഫ് തുടങ്ങിയവർ വിവിധ യോഗങ്ങളിൽ വചനം പ്രസംഗിക്കും. ബൈബിൾ സ്റ്റഡി, കാത്തിരിപ്പു യോഗം, ലേഡീസ് ഫെലോഷിപ് സമ്മേളനം, സണ്ടേസ്കൂൾ-യുവജന സമ്മേളനങ്ങൾ, മിഷനറി സമ്മേളനം, ഓർഡിനേഷൻ ശുശ്രൂഷ, ബൈബിൾ കോളജ് ഗ്രാജുവേഷൻ, സാംസ്കാരിക സമ്മേളനം, പെന്തക്കോസ്ത് ഐക്യ സമ്മേളനം എന്നിവയും കൺവൻഷനോടനുബന്ധിച്ച് നടക്കും.
വൈ.എഫ് ഡയറക്ടർ ഡോ. എം.കെ സുരേഷ്, ഷാലോം പി. രാജ്, ഷിജോ മാത്യു, ഷിജോ എം.കെ എന്നിവർ യുവജന സമ്മേളനത്തിന് നേതൃത്വം നൽകും. ഇന്ത്യയിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും പ്രതിനിധികളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. പാസ്റ്റർ ജാൻസൻ ജോസഫ്, ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സെലസ്റ്റ്യൽ റിഥം ബാൻഡ് ഗാന ശുശ്രൂഷ നയിക്കും. ജനുവരി 26-ന് ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി കൺവൻഷൻ സമാപിക്കും. റവ. ഒ.എം രാജുക്കുട്ടി തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 40 ഡിസ്ട്രിക്ട് പാസ്റ്റർമാർ സഹ ശുശ്രൂഷകരായിരിക്കും.
കൺവൻഷൻ്റെ വിജയകരമായ നടത്തിപ്പിന് 101 പേരടങ്ങുന്ന കമ്മിറ്റി പ്രവർത്തിക്കുന്നു. കഴിഞ്ഞ നവംബർ 1 മുതൽ നടക്കുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി ഫിലിപ്, ഓഫീസ് സെക്രട്ടറി സി.പി ഐസക് എന്നിവർ അറിയിച്ചു.