ജനറൽ കൺവൻഷൻ

ജനറൽ കൺവൻഷൻ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 102-ാമത് ജനറൽ കൺവൻഷൻ നാട്ടകം പ്രത്യാശാ നഗറിൽ ജനുവരി 20 മുതൽ 26 വരെ നടക്കും. സഭാ ഓവർസീയർ റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. ‘യേശുവിനെ ശ്രദ്ധിച്ചു നോക്കുവീൻ’ എന്നതാണ് കൺവൻഷൻ തീം.

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി തോമസ്, പാസ്റ്റർമാരായ ബെൻസൺ മത്തായി, എബി ഏബ്രഹാം, ജെയ്സ് പാണ്ടനാട്,  വർഗീസ് ഏബ്രഹാം, കെ.ജെ തോമസ്, ഷിബു ദാനിയേൽ, ഷിബു തോമസ്, അനീഷ് കാവാലം, ടോമി ജോസഫ്, സണ്ണി താഴംപള്ളം, ഏബ്രഹാം ടൈറ്റസ്,  ഏബ്രഹാം തോമസ് തുടങ്ങിയവർ പ്രസംഗിക്കും. ചർച്ച് ഓഫ് ഗോഡ് ക്വൊയർ ഗാനശുശ്രൂഷ നയിക്കും.