ജനറൽ കൺവൻഷൻ

കോട്ടയം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ 2025 ജനുവരി 8 മുതൽ 12 വരെ ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർമാരായ ആർ. ഏബ്രഹാം, ബിജു തമ്പി, ജസ്റ്റിൻ മോസസ്, എൻ. പീറ്റർ, പ്രിൻസ് തോമസ്, നൂറുദ്ദീൻ മുള്ള, സിസ്റ്റർ ഡോ. ജെസ്സി ജെയ്സൺ, ഡോ. ജിബി റാഫേൽ, കുരുവിള ടി.എം, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിക്കും. പവർ കോൺഫറൻസ്, യൂത്ത്, ലേഡീസ്, വൈ.പി.സി.എ- സണ്ടേസ്കൂൾ മീറ്റിംഗുകൾ, സംയുക്ത ആരാധന എന്നിവയും കൺവൻഷനോടനുബന്ധിച്ച് നടക്കും. ‘ക്രൈസ്റ്റ് ഫോർ ഇന്ത്യാ’ ക്വൊയർ ഗാനശുശ്രൂഷ നയിക്കും.