കരിയംപ്ലാവ് കൺവൻഷൻ

കരിയംപ്ലാവ് കൺവൻഷൻ

റാന്നി: വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭയുടെ (ഡബ്ല്യു.എം.ഇ) 76-ാമത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. പ്രശസ്തരായ ദൈവദാസന്മാർ പ്രസംഗിക്കും. വൈകിട്ടത്തെ പൊതുയോഗങ്ങളെ കൂടാതെ മിഷനറി സമ്മേളനം, യൂത്ത് ഫെലോഷിപ്, സണ്ടേസ്കൂൾ, ലേഡീസ് ഫെലോഷിപ് എന്നിവയുടെ വാർഷിക സമ്മേളനങ്ങൾ, സ്നാന ശുശ്രൂഷ തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് നടക്കും.