ഉപവാസ പ്രാർത്ഥന

കോഴിക്കോട്: കോടഞ്ചേരി ഗിൽഗാൽ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഉപവാസ പ്രാർത്ഥനയും ആത്മീയ ആരാധനയും ഓഗസ്റ്റ് 5 മുതൽ 8 വരെ രാവിലെ 9.30 നും വൈകുന്നേരം 6.30 നും വിവിധ സഭാ ഹാളുകളിൽ നടക്കും. അഞ്ചാം തീയതി നാരങ്ങത്തോട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും 6-ാം തീയതി പുലിക്കയം ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും ഏഴ്, എട്ട് തീയതികളിൽ കോടഞ്ചേരി ഏ ജി ചർച്ച് സഭാ ഹാളിലുമാണ് ഉപവാസ പ്രാർത്ഥനകൾ നടക്കും. പാസ്റ്റർമാരായ കെ. കെ മാത്യു (നിലമ്പൂർ), ജോൺ കെ. മാത്യു (കൊട്ടാരക്കര) തുടങ്ങിയവർ പ്രസംഗിക്കും. ദേശത്തിന്റെയും, സഭകളുടെയും, കുടുംബങ്ങളുടെയും ആത്മീയ ഭൗതിക വിടുതലിനായും പ്രത്യേകാൽ പ്രാർത്ഥനയും ആത്മീക ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർമാരായ സജിമോൻ ജേക്കബ്, സൽമോൻ പി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകും.