പ്രാർത്ഥനാ സംഗമവും വാർഷിക സമ്മേളനവും

പ്രാർത്ഥനാ സംഗമവും വാർഷിക സമ്മേളനവും

‘യേശുവിൻ തൃപ്പാദത്തിൽ’ പ്രാർത്ഥനാ കൂട്ടായ്മയുടെ 3-ാമത് വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനവും മിഷൻ ചലഞ്ചും ഇന്ന് രാത്രി 7.30-ന്

മസ്കറ്റ്: ദൈവവചനത്തിലൂടെ അതിരുകളില്ലാതെ ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘യേശുവിൻ തൃപ്പാദത്തിൽ’ 36-ാമത് പ്രാർത്ഥനാ സംഗമം (3-ാമത് വാർഷിക സമ്മേളനവും മിഷൻ ചലഞ്ചും) ഇന്ന് നടക്കും.

ഇന്ത്യൻ സമയം രാത്രി 7.30 ന് ഓൺലൈനിൽ നടക്കുന്ന ഈ സമ്മേളനത്തിൽ രണ്ടു മിഷനറിമാർ തങ്ങളുടെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കു വയ്ക്കും. പാസ്റ്റർ റോജി വർഗീസ് (കാസർഗോഡ്) അദ്ധ്യക്ഷത വഹിക്കും. ബ്രദർ അജിൽ പീറ്റർ തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്യും. ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

കോവിഡിന്റെ പിടിയിൽ ലോകം അമർന്നപ്പോൾ അനേകരുടെ ജീവനും ഉപജീവനോപാധികളും നഷ്ടമായപ്പോൾ, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും, സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ, ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിർവരമ്പുകളില്ലാതെ പരിചയപ്പെടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളിൽ ഉപജീവനാർത്ഥം പാർക്കുന്ന ഏതാനും  സഹോദരങ്ങൾ ചേർന്ന് തുടക്കമിട്ട കൂട്ടായ്മയാണ് ‘യേശുവിൻ തൃപ്പാദത്തിൽ’.  2021  ജൂലൈ മുതൽ സൂം മീഡിയയിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ  ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

Meeting ID : 828 3015 0680

Password :amen