97ാമത് കുമ്പനാട് കൺവൻഷന് ഓൺലൈനിൽ തുടക്കം

97ാമത് കുമ്പനാട് കൺവൻഷന്   ഓൺലൈനിൽ തുടക്കം

തിരുവല്ല: 2021-ലെ കുമ്പനാട് കൺവൻഷന് ഇന്നലെ തുടക്കമായി. ജനുവരി 17 മുതൽ 24 വരെ നടക്കുന്ന 97-ാമത് ഐ.പി.സി കുമ്പനാട് കൺവൻഷൻ കോവിഡിന്റെ സാഹചര്യത്തിൽ ഇക്കുറി ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് നടക്കുന്നത്. ഇന്നലെ വൈകിട്ട് 7-ന് പാസ്റ്റർ പി.ജെ. ദാനിയേലിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കൺവൻഷൻ ജനറൽ പ്രസിഡന്റ് റവ.ഡോ. വത്സൻ ഏബ്രാഹം ഉദ്ഘാടനം ചെയ്തു. പ്രതീക്ഷയറ്റ സ്ഥാനത്ത്, പഴയ അവസ്ഥയ്ക്ക് മാറ്റം വരുത്തി ദൈവം തന്റെ ജനത്തിനു വേണ്ടി പുതിയ കാര്യങ്ങളെ ചെയ്യുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷ്യം വഹിച്ചു. പാസ്റ്റർമാരായ സണ്ണി കുര്യൻ, ജോൺ കെ. മാത്യു എന്നിവർ പ്രസംഗിച്ചു. ഡോ. ബ്ലെസൻ മേമന & ടീം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ‘ദൈവത്തിന്റെ പുതുവഴികൾ’ (യെശ.43:19) എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ കെ.ജോയി (നൂഡൽഹി), രാജു ആനിക്കാട്, റ്റി.ഡി.ബാബു, കെ.സി.ജോൺ, കെ.ജെ.തോമസ്, എം.പി. ജോർജ്കുട്ടി, തോമസ് ഫിലിപ്, ഷാജി ദാനിയേൽ, ജേക്കബ് മാത്യു, വർഗീസ് ഏബ്രഹാം, ഡോ. തോംസൺ കെ.മാത്യു, വിത്സൻ ജോസഫ്, വി.ജെ.തോമസ്, ഫിലിപ് പി.തോമസ്, ബാബു ചെറിയാൻ, സാബു വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. വിവിധ സംഗീത ഗ്രൂപ്പുകൾ ഗാനശുശ്രൂഷ നിർവഹിക്കും. പി.വൈ.പി.എ-സോദരി സമാജം സമ്മേളനങ്ങൾ, യൂത്ത് അഡ്വാൻസ് എന്നിവയും കൺവൻഷനോടനുബന്ധിച്ച് നടക്കും.