ഐക്യ പെന്തെക്കോസ്തു കണ്‍വന്‍ഷന്‍

തിരുവല്ല: ഉണർവ്-24-ന് ഇന്നു തിരുവല്ലയിൽ തുടക്കം. ജനുവരി 7 മുതൽ 14 വരെ തിരുവ
ല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് യുണൈറ്റ
ഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്‍റെ
ആഭിമുഖ്യത്തില്‍ ഉണര്‍വ് -’24 ഐക്യ
പെന്തെക്കോസ്തു കണ്‍വന്‍ഷന്‍ നട
ക്കുന്നത്. കേരളത്തിലെ പെന്തെക്കോസ്
തു സഭകള്‍ സംയുക്തമായി നേതൃത്വം
നല്‍കുന്ന ഈ മഹാസമ്മേളനത്തില്‍
അഭിഷിക്തരായ ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരും ഗായകരും ശുശ്രൂഷിക്കും. പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, ജേക്കബ് ജോണ്‍, ആര്‍. എബ്രഹാം, പോള്‍ തങ്കയ്യ ബാംഗ്ലൂര്‍, സി.സി. തോമസ്, വി.ടി. എബ്രഹാം, ഒ.എം. രാജുകുട്ടി, സാം ജോര്‍ജ്, ജേക്കബ് ജോര്‍ജ് യു.കെ., മാത്യു വര്‍ഗീസ് യു.എസ്.എ., എന്‍. പീറ്റര്‍ പാറശാല, രവി മണി, എന്‍.പി. കൊച്ചുമോന്‍, നൂര്‍ദ്ദീന്‍ മുള്ള, തമ്പി മര്‍ക്കോസ്, റെജി ശാസ്താംകോട്ട, സുരേഷ് ബാബു, ടിനു ജോര്‍ജ്, സുരേഷ് ബാബു, അനി ജോര്‍ജ, റെജിമോന്‍ കാനഡ, ശേഖര്‍ കല്യാണ്‍പൂര്‍, പാസ്റ്റര്‍ ടോമി ജോസഫ് യു.എസ്., എബ്രഹാം ജോസഫ്, സി.പി. മാത്യു, എന്‍.സി. ജോസഫ്, എം.ഡി. രാജന്‍, മോഹന്‍ പി. ഡേവിഡ്, ടി.വി. പോത്തന്‍, റോയി ഡാനിയേല്‍ മാത്യു, ബിബിന്‍ മാത്യു, അലക്സാണ്ടര്‍ പി. ഡാനിയേല്‍, മാത്യു ടി.സി, ജസ്റ്റിന്‍ മോസസ്, കോശി വൈദ്യന്‍, കെ.എസ്. ജോസഫ് എന്നിവര്‍ പ്രസംഗിക്കും. 7നു ഞായറാഴ്ച വൈകുന്നേരം
4.30 – 5.30 വരെ പ്രശസ്ത ഗായകന്‍
ഷെല്‍ഡന്‍ ബംഗാരയും ടീമും പങ്കെടു
ക്കുന്ന മ്യൂസിക് ഫെസ്റ്റും തുടര്‍ന്നുള്ള
ദിവസങ്ങളില്‍ ലോകപ്രശസ്ത ഗായകരായ സണ്ണി വിശ്വാസ് കൊല്‍ക്കൊത്ത, രഞ്ജിത്ത് എബ്രഹാം ഡെല്‍ഹി, കെ.ബി. ഇമ്മാനുവല്‍, ലോഡ്സണ്‍ ആന്‍റണി, ഷാരോണ്‍ വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ ബാന്‍റിനോടൊപ്പം ഗാനങ്ങള ആലപിക്കും. ഇവരോടൊപ്പം 101 അംഗ ഗായകസംഘം കേരളത്തിലെ പ്രശസ്ത ക്രിസ്തീയ കലാകാരന്മാരോടൊപ്പം
ഗാനങ്ങള്‍ ആലപിക്കും. എല്ലാ ദിവസവും രാവിലെ 5 മണി
മുതല്‍ 6.30 വരെ പാസ്റ്റര്‍ ജേക്കബ് ജോണിന്‍റെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്ന് എത്തിയ സുവിശേഷസംഘം പ്രഭാത പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും.
ഹിന്ദി സര്‍വീസ് എല്ലാദിവസവും രാവിലെ 8 – 9 വരെയും തുടര്‍ന്ന് ഫയര്‍ കോണ്‍ഫറന്‍സും രോഗശാന്തി അഭി
ഷക്ത ശുശ്രൂഷകളും നടക്കും. ഒപ്പം
മിഷനറി കോണ്‍ഫറന്‍സുകള്‍, പാസ്റ്റേ
ഴ്സ് മീറ്റിംഗ്, യൂത്ത് ആന്‍ഡ് റിവൈ
വല്‍ മീറ്റിംഗ്, ലേഡീസ് കോണ്‍ഫ്രന്‍സ്
എന്നിവ നടക്കും. പാസ്റ്റര്‍മാരായ ജസ്റ്റിന്‍ ഡാനിയേല്‍, എബി പി. മാത്യു, എബി പീറ്റര്‍, സാം പീറ്റര്‍, സിസ്റ്റേഴ്സ് രേഷ്മ ഷിബു തോമസ്, സാലി ജെയിംസ്, ഡോ. ജോളി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരി
ക നായകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍,
സംഘടന നേതാക്കള്‍ തുടങ്ങിയവര്‍
സംസാരിക്കും.
എല്ലാ സ്ഥലങ്ങളിലേക്കും വാഹന
സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കണ്‍വന്‍ഷനോടനുബന്ധിച്ച് 50 പേര്‍ക്ക് വിവാഹ സഹായം, ശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിട്ടവരെ ആദരിക്കല്‍, 200 കിഡ്നി രോഗികള്‍ക്കുള്ള ഡയാലിസിസ് കി
റ്റുകളുടെ വിതരണം, കാലിന് അംഗ
ഭംഗം സംഭവിച്ചവര്‍ക്ക് കൃത്രിമ കാല്‍
വിതരണം എന്നിവ നടക്കും.