വാർഷിക കൺവൻഷൻ

യു.കെ: പതിനേഴ് വർഷം മുമ്പ് ഒരു പ്രയർ ഗ്രൂപ്പായി ആരംഭിച്ച ബ്രൈറ്റൺ കാർമ്മേൽ പെന്തക്കോസ്തൽ ചർച്ചിൻ്റെ ഹേവാർഡ് ഹീത്ത്, ഈസ്റ്റ്ബോൺ സഭകളുടെ 17-ാമത് സംയുക്ത വാർഷീക കൺവെൻഷനും പൊതു സഭാ യോഗവും Longhill High School ഓഡിറ്റോറിയത്തിൽ ഒക്ടോബർ 15ന് (Falmer Road, Rottingdean, BRIGHTON-BN6 7FR) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. പാസ്റ്റർ വീയപുരം ജോർജുകുട്ടി മുഖ്യ പ്രഭാഷണം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി തോമസ് ശുശ്രൂഷകൾക്ക് നേതൃത്യം നൽകും.