കൺവെൻഷൻ

കൽപ്പറ്റ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ വയനാട് സെൻ്റർ 37-ാമത് കൺവെൻഷൻ ഫെബ്രുവരി 10 ന് വൈകിട്ട് 5.30 മുതൽ ആരംഭിക്കും. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കൺവൻഷൻ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ തോമസ് തോമസ് ഉദ്ഘാടനം ചെയ്യും. ബ്ലസ് സിംഗേഴ്സ് ഗാന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ രാജു ആനിക്കാട്, ഡോ. ബി. വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. ശുശ്രൂഷക സമ്മേളനം, വനിതാ സമ്മേളനം, പി.വൈ.പി.എ-സണ്ടേസ്കൂൾ സംയുക്ത സമ്മേളനം എന്നിവയും നടക്കും. കൺവെൻഷൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പാസ്റ്റർമാരായ തോമസ് തോമസ്, ജോർജ് തോമസ്, സാബു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. 12-ന് പൊതു സഭായോഗത്തോടെ സമാപിക്കും.