ജനറൽ കൺവൻഷൻ

ജനറൽ കൺവൻഷൻ

കോട്ടയം: ബെഥേൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ഫെബ്രുവരി 2 മുതൽ 5 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി.പി.യോഹന്നാൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, രാജു ആനിക്കാട്, ലാസർ വി.മാത്യു, തോമസ് മാമ്മൻ എന്നിവർ പ്രസംഗിക്കും. ദാനിയേൽ നീലഗിരി ഗാനശുശ്രൂഷ നയിക്കും. മിഷനറി കോൺഫറൻസ്, യൂത്ത്-സണ്ടേസ്കൂൾ-ലേഡീസ് സമ്മേളനങ്ങൾ, സ്നാനം, തിരുവത്താഴ ശുശ്രൂഷ എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും.