ആലയ സമർപ്പണം
വയനാട്: സുൽത്താൻ ബത്തേരി ശാരോൻ ഫെലോഷിപ്പ് ചർച്ചിനു വേണ്ടി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷയും സ്തോത്ര പ്രാർത്ഥനയും ജൂലൈ 15 ബുധനാഴ്ച രാവിലെ പത്തര മുതൽ നടക്കും. കോളേജ് റോഡിൽ കാരക്കണ്ടിയിലാണ് പ്രാർത്ഥനാലയം. വയനാട്-നീലഗിരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എൽദോ പി.ജോസഫ് അധ്യക്ഷത വഹിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ വർഗീസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും. മലബാർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഈശോ മാത്യു മുഖ്യപ്രഭാഷണം നടത്തും.
അസോസിയേറ്റ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. ജെ. ജോബ്, റീജിയൻ സെക്രട്ടറി പാസ്റ്റർ ജോയി ഡേവിഡ്, സെന്റർ ശുശ്രൂഷകന്മാരായ ഷിജു കുര്യൻ (കണ്ണൂർ സെൻറർ),വി. ഒ. ജോസ് (കോഴിക്കോട് സെന്റർ) തുടങ്ങിയവരും, സെക്ഷൻ പാസ്റ്റർമാരായ ബിജു പോൾ, ജോബി ജോൺ, ജോമോൻ ജോസഫ്, ഷൈലേഷ് തോമസ്, സന്തോഷ് ആന്റണി, സാജു എസ്. എസ്. എന്നിവരും സഹോദര സഭകളിലെ ശുശ്രൂഷകന്മാരും ആശംസകൾ അറിയിക്കും. സഭാ ശുശ്രൂഷകനായി പാസ്റ്റർ തിമോത്തി ചന്ദ്രൻ പ്രവർത്തിക്കുന്നു.

