കൺവെൻഷൻ

കൺവെൻഷൻ

വാർത്ത: കെ. ജെ. ജോബ് വയനാട്

വയനാട്: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ് യു.പി.ജി. ഡിപ്പാർട്ട്മെന്റും വയനാട് സെന്ററും സംയുക്തമായി നടത്തുന്ന ത്രിദിന കൺവെൻഷൻ സെപ്റ്റംബർ 1, 2, 3 തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. കൽപ്പറ്റ എമിലി ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ (ഫുൾ ഗോസ്പൽ) ആരാധനാലയത്തിന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ ആണ് ദിവസവും വൈകിട്ട് 6. 30 മുതൽ വചനപ്രഘോഷണം നടക്കുക. പാസ്റ്റർമാരായ വൈ. റെജി (സ്റ്റേറ്റ് ഓവർസിയർ), അനീഷ് ചെങ്ങന്നൂർ, വർഗീസ് ജോഷ്വാ, വിനോദ് ജേക്കബ്, ബിനു പി. ജോർജ് എന്നിവർ പ്രസംഗിക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർമാരായ സി. ഐ. തോമസ് സതീഷ് ബാബു, ജോബി ഇ. ടി, തോമസ് കോശി എന്നിവർ നേതൃത്വം നൽകുന്നു.