ചിൽഡ്രൻസ് ഫെസ്റ്റും സെമിനാറും

ചിൽഡ്രൻസ് ഫെസ്റ്റും സെമിനാറും

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി സണ്ടേസ്കൂൾ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 1-ന് രാവിലെ 9 മുതൽ 4 വരെ വാഴൂർ 15-ാം മൈൽ പെൻഷൻ ഭവനിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടക്കും. റവ. റെന്നി വെസ്ലി ക്ലാസ്സുകൾ നയിക്കും. പാട്ടുകൾ, ആക്ഷൻ സോങ്, കൗൺസിലിങ് ക്ലാസ്, വചന ധ്യാനം, ഗെയിം, ആക്ടിവിറ്റി തുടങ്ങിയവ ഉണ്ടായിരിക്കും. പാസ്റ്റർ ഷിബു ജോസഫ് നേതൃത്വം നൽകുന്നു.