ഡോ. സി.പി. വർഗീസ്

ഡോ. സി.പി. വർഗീസ്

പെരുമ്പാവൂർ: കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ട കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരിയുടെ സ്ഥാപകൻ ഡോ. സി. പി. വർഗീസിന്റെ (ചാക്കോ സാർ-77) സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 29 ശനിയാഴ്ച നടക്കും. ഭൗതീകശരീരം 28-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടുകൂടി പെനിയേൽ ബൈബിൾ സെമിനാരിയിൽ പൊതുദർശനത്തിനായി കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 8 മണിമുതൽ ഉച്ചക്ക് പന്ത്രണ്ടര വരെ സെമിനാരിയിൽ നടക്കും.എറണാകുളം ജില്ലയിലെ കീഴില്ലത്തു 1980ൽ ആണ് പെനിയേൽ ബൈബിൾ സെമിനാരി ആരംഭിച്ചത്. ഭാരത സുവിശേഷീകരണത്തിന് നൂറുകണക്കിന് ശുശ്രുഷകന്മാരെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഭാര്യ: വീനിതാ വർഗീസ്. മക്കൾ: സാം പോൾ വർഗീസ്, ഷിബു പോൾ വർഗീസ്.