ഉണർവ്വ് യോഗങ്ങൾ
ലണ്ടൻ: സയൺ പെന്തക്കോസ്ത് ചർച്ച്, നോർവിച്ച് & ന്യൂമാർക്കറ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ ‘റിവൈവ് ആൻഡ് റീച്ച്’ എന്ന പേരിൽ പ്രത്യേക ഉണർവ്വ് യോഗങ്ങൾ സംഘടിപ്പിക്കുന്നു.
പ്രമുഖ ക്രൈസ്തവ പ്രഭാഷകനും, ഐ.സി.പി.എഫ്. പ്രസിഡന്റും, ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ (Cardiologist) ആണ് യോഗങ്ങളിൽ മുഖ്യാതിഥിയായി ദൈവവചനം ശുശ്രൂഷിക്കുന്നത്. ചർച്ചുകളുടെ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നതാണ്.
ന്യൂമാർക്കറ്റിൽ ചൊവ്വാഴ്ച, 2026 നവംബർ 17 വൈകിട്ട് 7:30 മുതൽ 9:30 വരെയും (സ്ഥലം പിന്നീട് അറിയിക്കും), നോർവിച്ചിൽ ബുധനാഴ്ച, 2026 നവംബർ 18 വൈകിട്ട് 7:30 മുതൽ 9:30 വരെ ആന്റിംഗ്ഹാം ഗോസ്പൽ ഹാൾ, നോർവിച്ച്, NR7 9TA ആണ് പ്രോഗ്രാമുകൾ നടക്കുക.
ട്രൈബൽ മിഷൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ബ്രദർ ബേബി മാത്യുവും സംബന്ധിക്കുന്നു. പാസ്റ്റർ ബ്ലസ്സൻ നൈനാൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.
വിവരങ്ങൾക്ക് ഫോൺ:+44 7859 245180
(വാർത്ത: സോൾവിൻ ജോബ് ബ്രൈറ്റൺ)

