പ്രാർത്ഥനാ സമ്മേളനം

പ്രാർത്ഥനാ സമ്മേളനം

വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്‌സ് പ്രയർ ഫെലോഷിപ് ഉപവാസ പ്രാർത്ഥനാ സമ്മേളനം നാളെ ചുള്ളിയോട് പാസ്റ്റർ ജോസ് ശാമുവേലിൻ്റെ (പിപിഎഫ് വൈസ് പ്രസിഡൻ്റ്) ഭവനത്തിൽ നടക്കും. രാവിലെ 10.30-ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ കെ.ജെ ജോബ് വചന സന്ദേശം നൽകും. പ്രയർ കോ-ഓർഡിനേറ്റർ പാസ്റ്റർ സി.വൈ കുര്യാച്ചൻ പ്രാർത്ഥനാ സെഷൻ നയിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും കുടുംബ സമേതം യോഗത്തിൽ പങ്കെടുക്കും.