ഉപവാസ പ്രാർത്ഥന
വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് -ഫാമിലി ഉപവാസ പ്രാർത്ഥന നാളെ രാവിലെ 10-30ന് ചുങ്കം ബഥേൽ ഗോസ്പൽ അസംബ്ലി ചർച്ച് ഹാളിൽ നടക്കും. പ്രയർ കോ-ഓർഡിനേറ്റർ പാസ്റ്റർ സി.വൈ. കുര്യാച്ചൻ പ്രാർത്ഥനാ സെഷൻ നയിക്കും. ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും കുടുംബസമേതം പങ്കെടുക്കും.

