പ്രാർത്ഥനാ സമ്മേളനം
വയനാട് : സുൽത്താൻ ബത്തേരി പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ് പ്രാർത്ഥനാ സമ്മേളനം നാളെ രാവിലെ 10-ന് ബത്തേരി ‘സ്മിയാസ് കോളജ്’ ഓഡിറ്റോറിയത്തിൽ നടക്കും. പിപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ് അധ്യക്ഷത വഹിക്കും. വചന ശുശ്രൂഷ, പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. പാസ്റ്റർ സി.വൈ. കുര്യാച്ചൻ (പ്രയർ കോർഡിനേറ്റർ) പ്രാർത്ഥനാ സെഷൻ നയിക്കും.
ബത്തേരി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാസ്റ്റർമാരും സുവിശേഷകരും കുടുംബ സമേതം പങ്കെടുക്കും. പാസ്റ്റർ ജോസ് ശാമുവെൽ രാജ് ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിനു പാസ്റ്റർമാരായ വിൻസൻ്റ് ആൽബർട്ട്, കെ.എം സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകുന്നു.

