മീനങ്ങാടി പാസ്റ്റേഴ്സ് ഫെലോഷിപ്

മീനങ്ങാടി പാസ്റ്റേഴ്സ് ഫെലോഷിപ്

വയനാട് :  മീനങ്ങാടി മേഖലാ പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ സാരഥികൾ. പാസ്റ്റർമാരായ ബേബി വി. കുര്യാക്കോസ് (പ്രസിഡന്റ്), കെ. പി ജോസഫ് (വൈസ് പ്രസിഡന്റ്), സജു പി. വൈ (സെക്രട്ടറി), ഷിനോജ് (ജോയിന്റ് സെക്രട്ടറി), പി. എസ് ജോർജ് കുട്ടി (ട്രഷറർ ), ലാലു ലൂയിസ്, രാജു സി. എ (കമ്മിറ്റി അംഗങ്ങൾ), പാസ്റ്റർ രാജു ജോർജ് (രക്ഷാധികാരി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഏപ്രിൽ 10-ന് മീനങ്ങാടി ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടന്ന എം.പി.എഫ് ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികൾക്കുവേണ്ടി പാസ്റ്റർ പ്രകാശ് സ്റ്റീഫൻ പ്രാർത്ഥിച്ചു.

യാത്രയയപ്പ് നൽകി

ട്രാൻസ്ഫർ ആയി പുതിയ സ്ഥലങ്ങളിലേക്കു പോകുന്ന മീനങ്ങാടി പാസ്‌റ്റേഴ്‌സ് ഫെലോഷിപ് അംഗങ്ങളായ പാസ്റ്റർ പ്രകാശ് സ്റ്റീഫൻ (മീനങ്ങാടി ഏ. ജി യിൽ നിന്നും ചെറുപുഴ ഏ. ജി.), പാസ്റ്റർ ഷിജു തങ്കച്ചൻ (റാട്ടക്കുണ്ട് എ. ജി യിൽ നിന്നും പിതൃക്കാട് ഏ.ജി) എന്നിവർക്ക് ഫെലോഷിപ്  മെമെന്റോയും പാരിതോഷികവും നൽകി നൽകി ആദരിച്ചു.  പാസ്റ്റർ പ്രകാശ് സ്റ്റീഫൻ രക്ഷാധികാരി ആയും ഷിജു തങ്കച്ചൻ സെക്രട്ടറിയായും എം.പി.എഫിൽ   സേവനം അനുഷ്ഠിച്ചിരുന്നു.