മെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

വാർത്ത : കെ. ജെ. ജോബ് വയനാട് കൽപ്പറ്റ: ഐ.സി.പി.എഫ് വയനാട് മെഡിക്കൽ മിഷൻ, കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂരൽമലയിൽ ഇന്നു മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും.

ചൂരൽമലസെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് കോമ്പൗണ്ടിൽ രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയും, 10,11 തീയതികളിൽ താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്ററിൽ വെച്ചും, മക്കിമലയിലും, തോൽപ്പെട്ടിയിലും ആണ് ക്യാമ്പുകൾ നടക്കുന്നത്. വിവിധ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റിലെ പരിചയസമ്പന്നരായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകളും നൽകും. ഹൃദ്രോഗ വിദഗ്‌ധരും ക്യാൻസർ രോഗ വിദഗ്ധരുമടക്കമുള്ളവരുടെ സേവനങ്ങളും ലഭ്യമാണ്. ഐ.സി.പി.എഫ്. ഇൻറർനാഷണലാണ് മുൻവർഷത്തിൽ ചെയ്തതു പോലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരെ സംഘടിപ്പിച്ച് ക്യാമ്പുകൾ നടത്തുന്നത്.

ശ്രീചിത്തിരയിലെ മുൻ ലക്ചററും ഹൃദ്‌രോഗ വിദഗ്ധനുമായ ഡോ. കെ. മുരളീധർ, പാസ്റ്റർമാരായ ജോയി മുളയ്ക്കൽ, കെ. ജെ. ജോബ്, ജോഷി ജേക്കബ്, വി.സി. ജേക്കബ്, വർഗ്ഗീസ് ചാക്കോ എന്നിവർ വിവിധ സ്ഥലങ്ങളിലെ ക്യാമ്പിൻ്റെ കോഡിനേഷന് നേതൃത്വം നൽകും.