ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ഐ.റ്റി.പി.വൈ.എഫ്
ഇരിട്ടി : കേരള സർക്കാർ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കണ്ണൂർ ഇരിട്ടി താലൂക്കിലെ പെന്തക്കോസ് സഭകളുടെ ഐക്യവേദിയായ ഐറ്റിപിഎഫിൻ്റെ യൂത്ത് വിംഗ്.
ഓഗസ്റ്റ് 2 ഞായറാഴ്ച ഇരിട്ടി താലൂക്കിലുള്ള പെന്തക്കോസ്ത് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മാടത്തിയിലുള്ള NUTMEG SPORTS HUB ൽ നടക്കുന്ന 7ൻസ് ഫുട്ബോൾ ടൂർണമെൻ്റിലേക്ക് ഇതിനകം 9 ടീമുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ‘കളിക്കളങ്ങൾ ആകട്ടെ ലഹരി’ എന്നതാണ് മുദ്രാവാക്യം.
താലൂക്ക് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് പ്രസിഡണ്ട് പാസ്റ്റർ ജോമോൻ ജോസഫ് ടൂർണമെന്റ് ഉത്ഘാടനം ചെയ്യും. താലൂക്കിലെ ദൈവദാസൻമാരും, വിശ്വാസികളും ആവേശത്തോടെ പരിപാടിക്ക് പിന്തുണയുമായി യുവജങ്ങൾക്കൊപ്പം നിൽക്കുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും, കളിയിൽ നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക് വക്തിഗത സമ്മാനങ്ങളും, പങ്കെടുക്കുന്ന മുഴുവൻ കായിക പ്രേമികൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നു. യൂത്ത് വിങ് പ്രസിഡന്റ് ഇവാഞ്ചലിസ്റ്റ് സെബിൻ ജോൺ, ബ്രദർ സ്റ്റാലിൻ ബിജു, ബ്രദർ ഏബെൽ മാത്യു, ഫെബിൻ ജേക്കബ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.

