സംസ്കാര ശുശ്രൂഷ

സംസ്കാര ശുശ്രൂഷ

കോട്ടയം/കറുകച്ചാൽ : കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കാനം അച്ചൻ്റെ സംസ്‌കാരം ഓഗസ്റ്റ് 31 ശനിയാഴ്ച നടക്കും. ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭൗതീകശരീരം ചമ്പക്കര ആശ്രമംപടിയിലുള്ള ഭവനത്തില്‍ കൊണ്ടുവരും.

ശനിയാഴ്ച രാവിലെ 8 മുതല്‍ ഐപിസി കോട്ടയം തീയോളജിക്കല്‍ സെമിനാരി ആഡിറ്റോറിയത്തില്‍ ശുശ്രൂഷ ആരംഭിച്ച്, ഉച്ചയ്ക്ക് 2 മണിക്ക് ചര്‍ച്ച് ഓഫ് ഗോഡ് പുതുപ്പള്ളി അഗപ്പെ സഭയുടെ തച്ചക്കുന്നിലുള്ള സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.