നിത്യതയിൽ

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഫിലഡെൽഫ്യാ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ പ്രസിഡന്റ് പയ്യപ്പാടി എബെനേസർ ഹോമിൽ റവ.ഡോ.ബേബി മാത്യുവിന്റെ (70) സംസ്കാരം ഏപ്രിൽ 18 ചൊവ്വാഴ്ച്ച നടക്കും. 17-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടു വന്നു ശുശ്രൂഷകൾ ആരംഭിക്കും. 18-നു രാവിലെ 8 മണി മുതൽ വെള്ളൂർ 8-ാം മൈൽ സെയ്ന്റ് സൈമൺസ് ഓഡിറ്റോറിയത്തിലെ പൊതു ദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 2 മണിക്ക് പയ്യപ്പാടി സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ആലീസ് ബേബി. മക്കൾ: ബിൻസി മാത്യു (ഭോപ്പാൽ), പാസ്റ്റർ ബിബിൻ മാത്യു. മരുമക്കൾ: ടെൻസ് (ഭോപ്പാൽ), മെർലിൻ.