കോൺഫറൻസ്

വയനാട്: സിയോൻ മിനിസ്ട്രി ഓഫ് ഡെലിവറൻസിൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ശുശ്രൂഷക കുടുംബങ്ങൾക്കു വേണ്ടി ജനുവരി 28-ന് കൊയിലേരി താബോർ ഹിൽ റിവർ വ്യു റിട്രീറ്റ് സെൻ്ററിൽ പാസ്റ്റേഴ്സ് & ഫാമിലി കോൺഫറൻസ് നടക്കും. റവ. രാജൻ ഏബ്രഹാം (ഡാലസ്) വചനം ശുശ്രൂഷിക്കും. റവ. കെ.കെ മാത്യു അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ജോയ് മുളയ്ക്കൽ, വി.സി ജേക്കബ്, കെ.വി.ചാണ്ടി, ഗീവർഗീസ്, സുഭാഷ് കെ. ജോസ് തുടങ്ങിയവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നു.