യുവജന-സണ്ടേസ്കൂൾ ക്യാമ്പ്

യുവജന-സണ്ടേസ്കൂൾ ക്യാമ്പ്

പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE & SS സംസ്ഥാന ക്യാമ്പ് സെപ്റ്റംബർ 5 മുതൽ 7 വരെ നെടുങ്ങാടപ്പള്ളി ബെഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. സണ്ടേസ്കൂൾ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ വി.സി.സിജുവിന്റെ അധ്യക്ഷതയിൽ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ സാബു ജോൺസൺ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ‘ഈ തലമുറയിൽ വ്യത്യസ്തരായിരിക്കുക’ (Be distinctive) എന്നതാണ് തീം. പാസ്റ്റർമാരായ എം.റ്റി. മനോജ്, സുഭാഷ് കുമരകം, ബെൻസൺ ബെഞ്ചമിൻ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. ബ്രദർ ശാരോൺ വർഗീസ് ഗാനശുശ്രൂഷ നയിക്കും. സംസ്ഥാന ഗവ. കരിയർ ഗൈഡൻസ് ട്രെയ്നർ അജി ജോർജ് ക്ലാസ്സുകൾ എടുക്കും. ബൈബിൾ കലാ മത്സരങ്ങൾ, താലന്ത് പരിശോധന, പപ്പറ്റ് ഷോ, പവർ മീറ്റിംഗ്, ഡിബേറ്റ് എന്നിവ നടക്കും. സമാപന സമ്മേളനത്തിൽ ദൈവസഭാ ഓവർസീയർ പാസ്റ്റർ എൻ.പി. കൊച്ചുമോൻ മുഖ്യ സന്ദേശം നൽകും. പൊതുസമ്മേളനത്തിൽ സ്ഥലം എം.എൽ.എ. ജോബ് മൈക്കിൾ, സംസ്ഥാന യുവജന ക്ഷേമനിധി ബോർഡ് അംഗങ്ങൾ, പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ ചെയർമാൻ ജാസി ഗിഫ്റ്റ്, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സംസ്ഥാന സഹകരണ ക്ഷേമ നിധി ബോർഡ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനത്തോടു കൂടി ക്യാമ്പ് സമാപിക്കും.